Friday, 29 March 2013

കവിത / ഫെമിനിസ്റ്റ്

ഫെമിനിസ്റ്റ് 



 മൊട്ടായിരുന്നപ്പോഴേ കൂട്ടിനല്ലലുണ്ട് 
പിന്നെ പിന്നെ അലട്ടലും 
കൊത്തിവലിക്കാൻ ഒരുമ്പെട്ടവരിലും  
ചൂഴ്ന്നെടുക്കാൻ പോന്ന നോട്ടങ്ങളിലും 
ഞാൻ വളർന്നു.

തട്ടലും മുട്ടലും തൊട്ടുനോട്ടവും 
ചങ്ക് പറിക്കുമായിരുന്നു.
വിടർന്നു പകമായപ്പോൾ 
                                  ദാതാവുതന്നെ രുചിച്ചു.
                                   പിന്നെ പലരുടെയും 'പെണ്ണാ'യി 
                                 വാടിക്കരിഞ്ഞ് 
                                  ചൂടും ചൂരുമകന്നപ്പൊൽ 
                                 അബലയെന്നാരും വിളിക്കാതിരിക്കാൻ 
                                  ഞാനുമൊരു ഫെമിനിസ്റ്റായി

3 comments:

  1. ഫെമിനിസ്റ്റുകള് കാണണ്ടാ....

    ReplyDelete
  2. പ്രൊഫൈലിൽ വലിയൊരു ലക്ഷ്യം മുന്നിലുള്ളതായിക്കണ്ടു.വിജയാശംസ നേരുന്നു.
    കവിതയിൽ കുഞ്ഞു കുഞ്ഞു അക്ഷരത്തെറ്റുകളുണ്ട്.ഇനി ശ്രദ്ധിക്കൂ.

    ശുഭാശംസകൾ...

    ReplyDelete