Thursday, 7 March 2013

കവിത/ മടുപ്പ്‌


മടുപ്പ്       
അദ്ധ്വാനത്തിന്റെ  ചൂരില്ലാത്ത 
ആര്‍ത്തിയുടെ  കയ്പുള്ള ചെങ്കതിരെനിക്കു വേണ്ട;
രക്തസാക്ഷിയുടെ ചുടുചോരയേക്കാള്‍ 
കോര്‍പറേറ്റിന്റെ മഷിക്ക് സാന്ദ്രതയുള്ള ചെങ്കൊടിയും. 
ഒരമ്മയുടെ നെടുവീര്‍പിലും വലുതായി
വിദ്വേഷത്തിന്റെ കൈത്തരിപ്പുള്ള ആദര്‍ശവും പോട്ടെ. 
വിപ്ലവങ്ങള്‍ കുലംകുത്തിയ ശ്മശാനത്തില്‍ 
കൊലവിളിക്ക് മൂര്‍ച്ചകൂട്ടാന്‍ എന്തിന്  കുറേ സ്തൂപങ്ങള്‍ ?
05/2012
(ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം ചെങ്കൊടിയോടും അതിന്റെ ആദര്‍ശത്തോടും ഉണ്ടായിരുന്ന ജനങ്ങളുടെ ഇഷ്ടവും വിശ്വാസവും നശിപ്പിച്ചു)

3 comments:

  1. kavithakal nannayi iniyum varatte

    ReplyDelete
  2. എന്തിന് വെറുതെ സ്തൂപങ്ങള്

    ReplyDelete
  3. കൊലവിളിക്ക് മൂര്‍ച്ചകൂട്ടാന്‍ എന്തിന് കുറേ സ്തൂപങ്ങള്‍ ?

    ശുഭാശംസകൾ....

    ReplyDelete