Friday 18 March 2016

തസ്ലീമ നസ്രിനും നമ്മുടെ മതേതരത്വവും

                                       



 കേരള ലിറ്ററേച്ചർ ഫെസ്ടിവൽ ഒരു സംഭവമായിരുന്നു. തുടങ്ങും മുൻപേ പുകിലായിരുന്നു, വലിയ ബഹളമായിരുന്നു. നമ്മുടെ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിൽ വ്യാപിച്ചു കഴിഞ്ഞ ഒരു  തെറ്റായ ആശയത്തിന്റെ സ്വധീനമെന്നോണം മതം, ആത്മീയത എന്നിങ്ങനെ ഉള്ള ഒരു സെഷനിൽ സംസാരിക്കാൻ കുറച്ചു ഇസ്ലാമിക വിമർഷകരെ മാത്രം കൊണ്ട് വരാൻ നോക്കിയതാണ് സംഗതി വിവാദമാക്കിയത്. മതമെന്നാൽ ഇസ്ലാം മാത്രമല്ലല്ലോ? അപ്പോൾ സിസ്റ്റർ ജെസ്മിയെ ഉള്കൊള്ളിക്കാമെന്നു തീരുമാനിച്ചു. അവരാകുമ്പോൾ ക്രിസ്ത്യാനികളെ തെറി പറഞ്ഞോളും. അല്ല, വിമർശനം മാത്രം മതിയോ? എന്ന് ചോദിച്ചപ്പോൾ, അത് പിന്നെ ഷെദ്യൂൽ തീരുമാനിചിട്ടൊന്നുമില്ല എന്നായി മറുപടി. ദേശീയ മാധ്യമങ്ങളടക്കം എല്ലാവരും ഈ പ്രശ്നം വാർത്തയാക്കിയതോടെ ഫെസ്റ്റിവൽ ഡയരക്ടർ സാക്ഷാൽ സച്ചിദാനന്ദൻ തന്നെ പറഞ്ഞു: വീഴ്ച പറ്റിയത് തിരുത്താമല്ലോ എന്ന്. അങ്ങനെ സെഷൻ എന്തൊക്കെയോ ആക്കി പരിപാടി നടത്തി.
                                                  തസ്ലീമ നസ്രീൻ ആയിരുന്നു ഒരു പ്രധാന അതിഥി. സംഗതി കൊള്ളാം. മലയാളികൾ ഒരുപാട് വായിച്ചതല്ലേ അവരെ. ഞാനും പോയി പരിപാടി കേൾക്കാൻ. നമ്മുടെ ക്ലാസൊക്കെ കഴിഞ്ഞിട്ട് കോഴിക്കോട് കടപ്പുറത്ത് എത്തിയപ്പോഴേക്കും പരിപാടി കുറെ കഴിഞ്ഞിരുന്നു. എന്നാലും അസഹിഷ്ണുതയെ കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളൊക്കെ കേട്ടു. നല്ല ചില കവിതകള ചൊല്ലുന്നതും കേൾക്കാനായി. പിന്നെ പെന്നെഴുതിനെ കുറിച്ചും ഫെമിനിസത്തെ പറ്റിയും അങ്ങനെ കുറെ സംസാരിച്ചു.
                                          അതിൽ ഇന്ത്യയിൽ എല്ലാവരും ഹിന്ദു മത മൗലികവാദത്തെ പട്ടി മാത്രമേ സംസാരിക്കുന്നുള്ളൂ, എന്തേ ഇസ്ലാമിക മത മൗലികവാദത്തെ കുറിച്ചും പറയണം. എതിർക്കണം എന്നൊക്കെ പറയുന്നത് കേട്ടു. പാവം! ഇവിടെ ആരാ ഇസ്ലാമിക മത മൗലിക വാദത്തെ അനുകൂലിക്കുന്നത്? നന്നാക്കി പറഞ്ഞാൽ ഇവിടുത്തെ മുസ്ലിം പണ്ഡിതന്മാരാണ് ആ കാര്യം വളരെ നന്നായി ചെയ്യുന്നത്. പിന്നെ യാതാസ്ഥികത, പാരമ്പര്യ വാദം എന്നിങ്ങനെയുള്ള തനത് ഇസ്ലാമിക സങ്കൽപ്പങ്ങളെ കുറിച് തസ്ലീമയെന്നല്ല ഇസ്ലാമിൽ അപ്പിടി സ്ത്രീ വിരുദ്ധതയാണെന്നു പറയുന്ന ഒറ്റൊന്നിനും ഇസ്ലാമിന്റെ പ്രമാണങ്ങളെ കുറിച്ചോ നിലപാടുകളെ കുറിച്ചോ ഒന്നും ഒരു ധാരണയുമില്ല. എന്തു ചെയ്യാനാ സഹസ്രാബ്ദങ്ങളുടെ പഴക്കവും പാരമ്പര്യവുമുള്ള ഒരു മതത്തിനെ ഒരു സുപ്രഭാതത്തിൽ എഴുനേറ്റു വന്നിട്ട് മാറ്റണമെന്നൊക്കെ പറയുന്നത് തന്നെ നീതിയാണോ? പോട്ടെ.... ഇതൊക്കെ പറയാൻ തുടങ്ങിയിട്ട കാലം കുറെയായി.
                                            പിന്നെ, ഒടുവില കവിതകൾ വായിക്കവേ കടപ്പുറത്തെ മഖാം പള്ളിയില നിന്ന് ബാങ്ക് കൊടുത്തപ്പോൾ അവർ സച്ചിദാനന്ദനോട്‌ ചോദിച്ചു: നിർത്തണോ എന്ന്? നിങ്ങൾക്ക് വേണമെങ്കിൽ ആകാമെന്ന് സച്ചി സാർ പറഞ്ഞുവെന്നു തോന്നുന്നു. സാധാരണ സച്ചി സാറും ബാങ്ക് കൊടുക്കുമ്പോൾ സംസാരിക്കാറില്ല. പോട്ടെ, തസ്ലീമക്ക് വലിയ സന്തോഷമായി. ബംഗ്ലാദേശിൽ ആരും ഈ നേരത്ത് മിണ്ടാറില്ലത്രെ. ഇന്ത്യയിൽ അതിന് കഴിയുന്നു എന്നുള്ളത് ഇവിടുത്തെ മതേതരത്വത്തിന്റെ ഗുണമാണ് പോലും. നല്ല കയ്യടി കിട്ടി, ഞാനും കായടിച്ചു; നമ്മുടെ മതേതരത്വത്തെ പുകഴ്ത്തിയതല്ലേ? പക്ഷെ, ഒരുകാര്യം. ലോകത്തെല്ലായിടതും മുസ്ലിംകൾ അങ്ങനെയാണ് ഈ നേരം മിണ്ടാറില്ല. ഇന്ത്യയിൽ മതേതരത്വത്തിൽ വിശ്വസിക്കുന്ന ആരും അതുപോലെ മിണ്ടാറില്ല. നിരീശ്വര വാദികളായ കമ്മ്യൂണിസ്റ്റ്‌ സഖാക്കന്മാർ വരെ അപ്പോൾ മിണ്ടാതെ നിൽക്കും. പരിപാടികൾ തൽക്കാലത്തേക്ക് നിർത്തും, അങ്ങനെയങ്ങനെ... കാരണം ഇന്ത്യയിലെ മതേതരത്വം അങ്ങനെയാണ്. അത് ഇതര മതങ്ങളോടും വിശ്വാസങ്ങളോടുമുള്ള ബഹുമാനമാണ്. മുസ്ലിംകൾ പാവനമായി കരുതുന്ന ഒന്നിനെ വേണ്ട വിധം ആദരിക്കണമെന്നാണ് ഇവിടെ  ചിന്തിക്കുക. അങ്ങനെ എല്ലാ മതങ്ങളോടും... അല്ലാതെ ബാങ്ക് കൊടുക്കുമ്പോൾ മിണ്ടാല്ലോ, സ്വാതന്ത്ര്യം...!! എന്ന് പറയലല്ല. ആ സച്ചി സാറിനു അത് പറയാമായിരുന്നു. അവസാനം ചോദ്യോത്തര വേളയിൽ എനിക്കത് ഉനർത്തണമെന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ പുറകിൽ നിന്ന് മുൻപിലേക്ക് ചെന്ന് മൈക്ക് വാങ്ങണ്ടേ? നമ്മുടെ നാടിന്റെ മതേതര സങ്കൽപ്പത്തെ അങ്ങനെ അസഹിഷ്ണുതപരമായ ഒരു സ്വാതന്ത്ര്യ ചിന്തയോട് ചേർത്തതിൽ എനിക്ക് നല്ല ഈർഷ്യം ഉണ്ട്.
                                               ഇപ്പോൾ പച്ചക്കുതിരയിൽ വന്നിട്ടുണ്ട് തസ്ലീമയുടെ ആ സംഭാഷണം. നല്ല രസമാണ്, വായിക്കുമ്പോൾ ചിരി വരും.