Friday 11 March 2016

മാതൃഭുമിയുടെ കള്ളങ്ങളോട് വിയോജിക്കുന്നു.






യഥാർത്ഥ പത്രത്തിന്റെ ശക്തി മാത്രമല്ല ധർമ്മവും കൂടി ഓർക്കണം.



പ്രവാചക നിന്ദ അങ്ങനെയങ്ങ് പറ്റുന്ന അബദ്ധമല്ല. നൂറ്റാണ്ട് പാരമ്പര്യം അവകാശപ്പെടുന്ന ദേശീയ ദിനപ്പത്രത്തിന് അങ്ങനെ ഒരു തെറ്റ് വരാൻ പാടില്ലല്ലോ. ഇസ്ലാമിനെ കുറിച്ച് അറിയാൻ പ്രയാസമുണ്ടായേക്കാവുന്ന ഡെന്മാർക്കിലല്ലല്ലോ പത്രം പുലരുന്നത്. ഇസ്ലാമോഫോബിയയുടെ പരിവട്ടങ്ങൾ സ്വയം സൃഷ്ടിച്ചെടുത്ത പാരിസ് പോലെയുള്ള പടിഞ്ഞാറൻ നഗരങ്ങളിലല്ലോ പ്രസ്‌ ഏജൻസി പ്രവർത്തിക്കുന്നത്. കേരളം പോലെ പ്രബുദ്ധമായ ബഹുസ്വരമായ സംസ്കാരത്തിന്റെ സുകൃതങ്ങളുള്ള മതാത്മകവും പലപ്പോഴും മതാതീതവുമായ ആശയങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ നന്നായി നടക്കുന്ന കേരളത്തിലിരുന്ന് ഇങ്ങനെയൊന്നും ചെയ്യരുത്. ഇതൊക്കെ പത്രത്തിൽ പണി കൊടുക്കുമ്പോൾ പറഞ്ഞു കൊടുക്കേണ്ടതാണ്. പോട്ടെ, ബുദ്ധിയുള്ളവന് ചിന്തിക്കാവുന്നതേയൊള്ളൂ.
ഒരുപാട് വളർന്നെങ്കിലും ദൃശ്യ മാധ്യമങ്ങൾക്കും വളരെ വിശാലമെങ്കിലും ഇന്റർനെറ്റ്‌ ഇടങ്ങൾക്കും ഇല്ലാത്ത ഒരു ഗുണം അച്ചടി മാധ്യമങ്ങൾക്കുണ്ട്‌, സ്ഥിരത. നിലപാടുകളിലെ ഉറപ്പ്.  പെട്ടെന്ന് മാറ്റനാകാത്ത അച്ചിന്റെ ഉറപ്പാണത്. മാറിമാറിയുന്ന ഫ്ലാഷ് ന്യൂസുകളേക്കാൾ, എപ്പോഴും എഡിറ്റ്‌ ചെയ്യാവുന്ന സ്ടാടസുകളേക്കാൾ അതുകൊണ്ടാണ് പത്രങ്ങൾക്ക് പെട്ടെന്ന് അഭിപ്രായ രൂപീകരണം സാധ്യമാകുന്നത്. അപ്പോൾ എത്രമേൽ പക്വമാകണം ഉള്ളടക്കങ്ങളെന്നത് വളരെ ഗൗരവതരമായ കാര്യമാണ്.
എന്നാൽ മാതൃഭൂമി ഇപ്പോൾ ചെയ്തിരിക്കുന്നത് എന്താണ്? വിമർശനങ്ങളാകാം. പക്ഷെ അതിനു ഒരു നല്ല മാന്യതയില്ലേ? ആവിഷ്കാര സ്വാതന്ത്ര്യം അപരനെ അപമാനിക്കാനുള്ള ആചാര വെടിയല്ലല്ലോ? പറയുന്നത് ഒരു മതത്തെ സംബന്ധിച്ചാണ്, ഒരു മത നേതാവിനെ കുറിച്ചാണ്. മതങ്ങള ഇത്ര വെരാഴ്ത്തിക്കഴിഞ്ഞ ഈ ഒരു സമൂഹത്തില അതെത്ര ശ്രദ്ധിച്ചു വേണം എന്നലോചിക്കുന്നത് എത്ര നല്ല കാര്യമാകും? നമ്മുടെ നാടിന്റെ മഹത്വമായ മതേതരത്വം കളഞ്ഞു കുളിക്കുന്ന വിധത്തിലേക്ക് ഒരു പറ്റം കിണഞ്ഞു പരിശ്രമിക്കുമ്പോൾ നമ്മൾ നമ്മുടെ ഓരോ അനക്കങ്ങളും ശ്രദ്ധിചാകേണ്ടേ? മനുഷ്യർക്കിടയിൽ മതിലുകൾ തീര്ക്കുന്ന പടിഞ്ഞാറിന്റെ അപര വത്കരണം ഇവിടെയും നടപ്പിലാക്കുകയാണോ? മുൻപ് ലവ് ജിഹാദെന്ന പേരിൽ മലയാള മനോരമയും കൌമുദിയുമൊക്കെ നടത്തിയ നീക്കങ്ങൾ എത്ര  അപലപനീയമായിരുന്നു? ഇനിയും അബധങ്ങളാവർതിച്ചാലോ? ഇതൊരു നല്ല ശീലമല്ലെന്നു മനസ്സിലാക്കുക. നിർവ്യാജ ഖേദമെന്ന ഭംഗിവാക്ക് എപ്പോഴും നല്ല പരിഹാരമാവില്ല. അതുകൊണ്ടാണ് ബഹിഷ്കരണം നല്ല വഴിയാകുന്നത്. ഇന്നലെ വൈകുന്നേരം എന്റെ ചില സുഹൃത്തുക്കൾ മാതൃഭൂമിയുടെ ഫേസ്ബുക്ക്‌ പേജ് എടുത്തിട്ട് റീ ഫ്രഷ്‌ ചെയ്തുകൊണ്ടിരിക്കുന്നു... നോക്കുമ്പോൾ, ഓരോ തവണയും ഒന്പതും പത്തും ലൈകുകൾ കുറഞ്ഞു കൊണ്ടിരിക്കുന്നു... !!! പതിനായിരക്കണക്കിനാളുകളാണ് ഇതിനകം അനിഷ്ടം രേഖപ്പെടുത്തിയത്.!

മുസ്ലിംകൾ നിറയെ വികാര ജീവികളാണെന്ന് കരുതിക്കാണും! കൈ വെട്ടാനും ആക്രമിക്കാനും ഇറങ്ങുന്നവരാണെന്ന് അടച്ചാക്ഷേപിക്കാനും, ഈ ഭീകരരുടെ കയ്യില നിന്നും കേരളത്തെ രക്ഷിക്കണമെന്ന് പറഞ്ഞു ഒരു സീറ്റെങ്കിലും ഓപ്പ്പ്പീക്ക്ക്കാമെന്ന്  കരുതിയിട്ടുമുണ്ടാകും! ധിഷണാപരമായ ഒരു മുന്നേറ്റം വരുന്നുണ്ട്.  അതിൽ എല്ലാവരും കോഴിയും. ഒരു മതത്തെ മാത്രം നോട്ടമിട്ടാണിന്ന് ആയുധ കച്ചവടം. നാളെ ഒരു ഭാഷയെ ചൊല്ലിയാകും. പിന്നെ ഒരു സംസ്കാരത്തെ തേടിവരും. അവർ ലാഭത്തിനു വേണ്ടി ഈ ഭൂമി തന്നെ വേണമെങ്കില കുരുതിക്കു വെക്കും. അത് കൊണ്ട് നാം പരസ്പരം അറിയാനൊരുങ്ങുക. പഠിക്കാൻ തയ്യാറാവുക.

കള്ളം പ്രചരിപ്പിച് ഒരു മതത്തെ തോല്പ്പിക്കാം എന്ന് കരുതരുത്. മതം പഠിക്കാത്തവരുടെ   വെടിപറച്ചിലുകൾ കേട്ട് ചാടിപ്പുറപ്പെടരുത്. നല്ലത് കാണാൻ, നമ പറയാൻ നമ്മുക്ക് ത്രാണിയുണ്ടാകട്ടെ.

1 comment: