Tuesday, 7 October 2014

സുബ്രഹ്മണ്യ സ്വാമി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നോ?
ബിപിൻ ചന്ദ്രയുടെയും ഇര്ഫാൻ ഹബീബിന്റെയും രോമീല തപ്പറിന്റെയും  ചരിത്ര ഗ്രന്ഥങ്ങൾ കത്തിക്കണമെന്ന് പറയുന്ന സ്വാമിയുടെ മണ്ടത്തരത്തെ അങ്ങനെ മാത്രം കണ്ടുകൂടാ. അക്കാദമിക് സ്വാതന്ത്രത്തെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുകയാണ് അദ്ദേഹം. ഈ രാജ്യത്തിൻറെ മഹത്തായ പാരമ്പര്യത്തെ കാവി വൽക്കരിക്കൻ ഒരിക്കലും അനുവദിക്കരുത്. ഇത് മോഡി ഭരണത്തിലൂടെ എല്ലാവരും പ്രതീക്ഷിച്ചതു തന്നെ. ഒരു ചരിത്ര വിദ്യാർഥി എന്ന നിലക്ക് എങ്ങനെയാണു ഇതിനോട് സമരസപ്പെടുക? എനിക്കാവില്ല.
ആളുകൾക്ക് പറ പണിയുന്ന പണിപോലെ എളുപ്പമല്ല സ്വമിജീ ഈ ചരിത്ര രചന. നിങ്ങൾ പറഞ്ഞതുപോലെ എരിച്ചു കളഞ്ഞാൽ പിന്നെ ഈ ഭാരതത്തിനു ചരിത്രമില്ല എന്നോർക്കണം.
'ജിനശലഭങ്ങളുടെ വീട് ' ഒരു പച്ചപ്പിന്റെ പ്രാർത്ഥന.

മാധ്യമം വർഷികപ്പതിപ്പിലെ പി സുരേന്ദ്രന്റെ കഥ വളരെ മനോഹരം തന്നെ. നമ്മുടെ പ്രകൃതിയോടുള്ള കടമകളെ ഓർമ്മപ്പെടുത്തുകയാണ് സുരേന്ദ്രൻ. മണ്ണിനെ ചതിച്ച് കെട്ടിപ്പൊക്കുന്ന കോണ്ക്രീറ്റ് സൗധങ്ങളെ എങ്ങനെയാണ് വീടെന്നു വിളിക്കുക എന്ന് വ്യാകുലതപ്പെടാൻ മലയാളത്തിലെ മറ്റേതു കഥാകാരനാണ് മുതിരുക. ചുവരുകല്ക്കും മേല്കൂരകൾക്കും അപ്പുറം ഒരു കിനാവാകണം വീടെന്നു പ്രത്യാശിക്കുന്ന കഥാപാത്രങ്ങൾ സുരേന്ദ്രന്റെ മിസ്ടിക് മനസ്സിൽ മാത്രം വിടരുന്ന മനോഹര ചിന്തകളാണ്. മാന്ത്രിക കുഴലൂതി നടക്കുന്നവന്റെ പുറകിലെ എലികളെ പോലെ സെലിബ്രിട്ടികളുടെ പുറകെ ജനം പോകുമെന്നും ജയിലിൽ നിന്നിറങ്ങുന്നവരുടെ ഓട്ടോഗ്രാഫിനു വേണ്ടി കുട്ടികളും വീട്ടമ്മമാരും തിരക്കുകൂട്ടുമെന്നും പരിഹസിക്കുന്ന സുരേന്ദ്രൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ സമൂഹത്തെ നോക്കിക്കാണുന്നു; ദൗത്യം നിർവഹിക്കുന്നു. ഇത് ശരിക്കും പച്ചപ്പിന്റെ പ്രാർത്ഥനകൾ തന്നെയാണ്.