Friday, 15 November 2013

response

നീലലോഹിതം മലയാളി പൗരുഷത്തെ നിർദ്ധാരണം ചെയ്യുന്നു.

ഷീബ ഈ കെയുടെ കഥകൾ സമാഹരിച്ച നീലലോഹിതം വായിച്ചു . അവതാരികയിൽ ഖദീജാ മുംതാസ് അഭിപ്രായപ്പെടുന്നത് പോലെ കമല സുരയ്യയുടെ ഭാവവും തുടിപ്പും ഈ കഥകളിലുമുണ്ട് എന്നതിൽ സംശയമില്ല. പോരാത്തതിന് ചവിട്ടിപ്പിടിച്ച മലയാളിയുടെ ആസക്തികളെ ഷീബ വിസ്തരിച്ചു കാട്ടുന്നു. 
ഡോ ജുനേന നേടിയെടുക്കുന്ന സ്വാതന്ത്ര്യം മറ്റു പല പെന്ഗിനുകളുടെയും സംതൃപ്ത ജീവിതങ്ങളുടെ ഉൾവരതകളെ വെറുത്തുകൊണ്ടാണ്. തനൂജയെന്ന കൌമാരക്കാരിയുടെ നിസ്സഹായത കലർന്ന തീരുമാനങ്ങൾ സമൂഹത്തിലെ വളരെ സൂക്ഷ്മമെങ്കിലും സങ്കീർണമായ ജീവിത യഥാർഥ്യങ്ങളുടെ പകർപ്പാണ്.ലോഹിത കോട്ടയത്തെ 2 2 കാരി പെണ്ണിന്റെ ഭാവമുടുത്തു നിൽകുമ്പോൾ സഫീന ഇറങ്ങിപ്പോകുന്നത് അക്ബറിന്റെ ചൂടില നിന്നല്ല ഒട്ടുമിക്ക മലയാളികളുടെയും മനസ്സിൽ സ്റ്റീരിയൊടേപ് ചെയ്ത ഗൾഫുകാരന്റെ ഭാര്യയുടെ ഒട്ടും നല്ലതല്ലാത്ത ചിത്രത്തിൽ നിന്ന് കൂടിയാണ്. "ഇന്നാട്ടിലെ എല്ലാ അണക്കെട്ടുകളും പോട്ടിതകർന്നെങ്കിൽ " എന്നാ ഫാത്തിമയുടെ ശാപവാക്കുകൾ മലയാളിയുടെ മലീമസമായ ലൈഗിക സംസ്കാരത്തെ കരിച്ചു കളയാൻ മാത്രം തീക്ഷ്ണമാവട്ടെ എന്നാശിക്കുകയാണ്. 
ഇനിയുമൊരുപാട് പറയണമെന്നുണ്ട് ............

sachin, thanks...

വിട.......


മറ്റനേകം ആളുകളെ പോലെ ഞാനും ഇനി ക്രിക്കറ്റ് കാണില്ല. ആരുള്ളത് കൊണ്ടായിരുന്നോ ഞങ്ങൾ ഇത് കണ്ടു തുടങ്ങിയത് അയാൾ ഇല്ലാതെ ഇനി ആ ക്രിക്കറ്റ് നിരർത്ഥകമാണ് . സച്ചിൻ ആവണമെന്നായിരുന്നു ഓരോ കുഞ്ഞിന്റെയും സ്വപ്നം; ഡോക്ടർ, എൻജിനിയർ, ഐഎഎസ് അങ്ങനെ ഒന്നും ആരും ആഗ്രഹിച്ചില്ല. തെങ്ങിന്റെ മട്ടൽ വെട്ടി ബാറ്റ് ഉണ്ടാക്കി, ടെന്നീസ് പന്തുകൊണ്ട് വെയിലത്തും മഴയത്തും സച്ചിൻ അവൻ വേണ്ടി കഷ്ടപ്പെട്ട് 'പഠിച്ചു'; അമ്മമാരുടെ ചുട്ട അടികൾ സമ്മാനങ്ങളായി.

സച്ചിൻ........ ക്രിക്കറ്റ് ഉള്ളിടത്തോളം അങ്ങ് മായില്ല . കാരണം ആ ശൂന്യത വല്ലാതെ അവിടെ കുതറി നിൽക്കും.
വിട ഗംഭീരമാകട്ടെ.....................

response

വികസനം......!!!?



 ഗുജറാത്തിലെ വികസനം പറഞ്ഞുകൊണ്ട് പ്രധാനമന്ത്രിയാവാൻ മോഡി ശ്രമിക്കുന്നത് അപഹാസ്യമാണ്. കുറെ ആഗോള ബിസിനസ് സമ്മേളനങ്ങൾ നടത്തിയെന്നല്ലാതെ മറ്റെന്താണുള്ളത്? 60,000 ചെറുകിട സംരംഭങ്ങളാണ് മോഡി കാലത്ത് പൂട്ടിപ്പോയത്. ആർക്കും ഭൂമി വാങ്ങി പ്രൊജക്റ്റ്‌ ഉണ്ടാക്കാം, നമ്മൾ നിക്ഷേപിക്കുന്നതിന്റെ അഞ്ച് ഇരട്ടി സർക്കാർ വായ്പ നല്കും. ഇതാണ് ഗുജറാത്ത്‌. ഈ ഭാരമൊക്കെ സര്ക്കാരിന്റെ സാമ്പത്തികം അരക്ഷിതമാക്കും. കോർപറേറ്റ് കുത്തകകൾക്ക് ഗുജറാത്ത്‌ തീറെഴുതും ഇദ്ദേഹം. 49% കുട്ടികളും പോഷകാഹാര കുറവിനാൽ കഷ്ടപ്പെടുന്നുണ്ട് ഗുജറാത്തിൽ. 90% ദളിത് പെണ്‍കുട്ടികളും ഒൻപതാം ക്ലാസ്സോടെ പഠിപ്പ് നിർത്തുന്നു, സ്കൂളുകളിലെ കൊഴിഞ്ഞു പോക്ക് 60% ലും മേലെയാണ്. ദിവസ വേതനം ദേശീയ ശരാശരിയേക്കാൾ കുറവാണ്. സത്യത്തിൽ ഇദ്ദേഹം ചിലര് പറയും പോലെ 'വികാസ് പുരുഷ്' അല്ല. മറിച് സംഘപരിവാർ കാത്തിരുന്ന സംഹാര മൂർത്തിയാണ്. ലക്ഷ്യത്തിലേക്ക് എത്താൻ ആരെയും അരിഞ്ഞു  വീഴ്ത്തുന്ന ഏകാധിപതി.
2002 ലെ കൂട്ടക്കൊല എന്തൊക്കെ മോടിപിടിപ്പിക്കലിന്റെയും മറവിൽ മറന്നുപോയ്കൂടാ... നമുക്ക് നമ്മുടെ മതേതരത്വം മരിച്ചു കൂടാ.......